Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missing Student

Alappuzha

ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യി തെ​ര​ച്ചി​ൽ

അമ്പ​ല​പ്പു​ഴ: മു​ത്ത​ച്ഛ​ന്‍റെ ​സ​ഞ്ച​യ​നക​ർ​മ​ത്തി​ന്‍റെ ​ഭാ​ഗ​മാ​യി ക​ട​ലി​ലി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്തൊ​ൻ​പ​താം വാ​ർ​ഡ് ന​ടു​വി​ലെ മ​ഠ​ത്തി​ൽ രാ​ജേ​ഷ്-റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ 16 വ​യ​സു​കാ​ര​ൻ സൂ​ര്യ​നെ​യാ​ണ് ക​ട​ലി​ൽ കാ​ണാ​താ​യ​ത്.​ ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30 ഓ​ടെ പു​റ​ക്കാ​ട് ക​രൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം.

തൊ​ട്ട​ടു​ത്തുത​ന്നെ താ​മ​സി​ക്കു​ന്ന മു​ത്ത​ച്ഛ​ന്‍റെ ​മ​ര​ണാ​ന​ന്ത​ര ക​ർ​മം ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ളാ​യ മ​റ്റ് മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ ശ​ക്ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ നേ​വി​യു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. എ​ഡി​എം പ്രേം​ജി, ത​ഹ​സീ​ൽ​ദാ​ർ ലെ​റ്റിമോ​ൾ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം. ​മ​നീ​ഷ്, എ.​ആ​ർ.​ ക​ണ്ണ​ൻ, ഗോ​പ​കു​മാ​ർ, ജ​യ​ശ്രീ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up